---
title: "കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം, അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ"
english_title: "Mass suicide attempt; Six-year-old girl dies tragically, mother and brother in critical condition"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/316681/Mass suicide attempt; Six-year-old girl dies tragically, mother and brother in critical condition"
published_at: "2025-09-24T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d341744d8e4_1000340306.png"
keywords: []
---

# കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം, അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ

> **Lead Summary:** തൃശ്ശൂർ : ചേലക്കരയിൽ കൂട്ട ആത്മഹത്യാശ്രമത്തിൽ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്.

## Article Content

തൃശ്ശൂർ : ചേലക്കരയിൽ കൂട്ട ആത്മഹത്യാശ്രമത്തിൽ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്.

ഷൈലജ (43), മകൻ അക്ഷയ് (4) എന്നിവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പ്രദീപ് രണ്ടാഴ്‌ച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

രാത്രി വൈകിയിട്ടും വീട്ടിനുള്ളിൽനിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൂവരേയും അബോധാവസ്ഥയിൽ മുറിക്കുള്ളിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/316681/Mass suicide attempt; Six-year-old girl dies tragically, mother and brother in critical condition)